ഗായകന്‍ ജി.വേണുഗോപാലിന് ഗോള്‍ഡന്‍ വിസ
ദുബൈ: പ്രശസ്ത ഗായകന്‍ ജി.വേണുഗോപാലിന് ഗോള്‍ഡന്‍ വിസ ലഭിച്ചു. നാലായിരത്തിലധികം ചലച്ചിത്ര ഗാനങ്ങളാലപിച്ച ജി.വേണുഗോപാല്‍ കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് ജേതാവാണ്. ഖിസൈസ് എയര്‍പോര്‍ട്ട് മെട്രോ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന പാല്‍സ് ബിസിനസ് ഹബ്ബാണ് ഗോള്‍ഡന്‍ വിസ ലഭ്യമാക്കിയത്. തന്റെ കലാ ജിവിതത്തിന് മലയാളികള്‍ ഏറ്റവും കൂടുതല്‍ പ്രവാസികളായുള്ള യുഎഇ നല്‍കിയ വലിയ അംഗീകാരമാണിതെന്നും ഈ സ്‌നേഹ സൗഹാര്‍ദം ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവിധ ബിസിനസ് സ്ഥാപനങ്ങള്‍ക്കുമാവശ്യമായ സര്‍ക്കാര്‍ സേവന ദാതാക്കളായ പാല്‍സ് ബിസിനസ് ഹബ് കുറഞ്ഞ കാലം കൊണ്ട് നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ഗോള്‍ഡന്‍ വിസാ പ്രഫഷണല്‍ സേവനങ്ങള്‍ക്ക് പാല്‍സ് ബിസിനസ് ഹബ് സാരഥി കളായ എ.പി മജീദ് (സിഎംഡി), അബ്ദുള്ള കമാല്‍ (സിഇഒ) മുസാഫിര്‍ (മാനേജര്‍) നേതൃത്വം നല്‍കി. ചടങ്ങില്‍ കാരാടന്‍ ലാന്റ് സിഎംഡി സുലൈമാന്‍ കാരാടന്‍, ഗായകന്‍ അന്‍സാര്‍ ഇസ്മായില്‍, ഹൈദ്രോസ് തങ്ങള്‍, ചാക്കോ, കോണ്‍ഗ്രസ് നേതാവ് ലത്തീഫ് പടിക്കല്‍, സംഗീത കൂട്ടായ്മാ പ്രവര്‍ത്തകര്‍ സംബന്ധിച്ചു.