ഗായകന്‍ അന്‍സാര്‍ ഇസ്മായിലിന് ഗോള്‍ഡന്‍ വിസ
ദുബായ്: ഗായകന്‍ അന്‍സാര്‍ ഇസ്മായിലിന് യുഎഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഗായകന്‍ എന്ന വിഭാഗത്തിലാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചത്. ദുബായിലെ ഒക്ടസ് എന്ന സ്ഥാപനമാണ് ഇതിന് വഴിയൊരുക്കിയത്. ഒക്ടസ് ചെയര്‍മാന്‍ ഫൈസല്‍ മുഹമ്മദ് ഗോള്‍ഡന്‍ വിസ കൈമാറി. അന്‍സാറിന്റെ സഹോദരനും ഗായകനുമായ അഫ്‌സല്‍, ഒക്ടസ് സിഇഒ ഫാസില്‍ ഇബ്രാഹിംകുട്ടി, ഡയറക്ടര്‍ സജിത് ഷഹീദ്, ജനറല്‍ മാനേജര്‍ മനോജ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. യുഎഇയിലെ വാണിജ്യ പ്രമുഖരും സന്നിഹിതരായിരുന്നു. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അന്‍സാര്‍ പറഞ്ഞു.