യോഗ്യതയുള്ളവര്‍ തൊഴില്‍ രഹിത ഇന്‍ഷുറന്‍സ് സ്‌കീമില്‍ ചേരണമെന്ന് യുഎഇ മാനവവിഭവ മന്ത്രാലയം
കുറഞ്ഞ ചെലവില്‍ തൊഴില്‍ സുരക്ഷാ സംവിധാനം. തൊഴിലുടമകള്‍ക്ക് അധിക ചെലവില്ല.
കുറഞ്ഞ ചെലവില്‍ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നതാണിതെന്നും തൊഴിലുടമകള്‍ക്ക് അധിക ചെലവില്ലാതെ തങ്ങളുടെ ജീവനക്കാരുടെ തൊഴില്‍ മാര്‍ഗവും ജീവിത സ്ഥിരതയും സ്വന്തമാക്കാന്‍
ദുബായ്: തൊഴില്‍ രഹിത ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വരിക്കാരാവാന്‍ യുഎഇ മാനവ വിഭവ ശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം (എംഒഎച്ച്ആര്‍ഇ) യോഗ്യതയുള്ള ജീവനക്കാരോട് ആവശ്യപ്പെട്ടു. കുറഞ്ഞ ചെലവില്‍ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നതാണിതെന്നും തൊഴിലുടമകള്‍ക്ക് അധിക ചെലവില്ലാതെ തങ്ങളുടെ ജീവനക്കാരുടെ തൊഴില്‍ മാര്‍ഗവും ജീവിത സ്ഥിരതയും സ്വന്തമാക്കാന്‍ ഇത് സഹായകമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇതുസംബന്ധിച്ച് വേഗത്തിലും എളുപ്പത്തിലുമുള്ള നടപടികളാണുള്ളതെന്നും, 2023 ജനുവരി ഒന്നിന് നടപ്പാക്കിയ ഈ പ്രോഗ്രാമില്‍ വരിക്കാരാവാന്‍ അര്‍ഹതയുള്ള ജീവനക്കാര്‍ മുന്നോട്ടു വരണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു.
ഇന്‍ഷുറന്‍സ് പൂള്‍ വെബ്‌സൈറ്റില്‍ (ംംം.ശഹീല.മല) ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വെബ്‌സൈറ്റിന് പുറമെ, ഇന്‍ഷുറന്‍സ് പൂളിന്റെ ആപ്പ് (ഐഒഎല്‍ഇ), കിയോസ്‌കുകള്‍, ബിസിനസ് സേവന കേന്ദ്രങ്ങള്‍, അല്‍ അന്‍സാരി ഉള്‍പ്പെടെയുള്ള മണി എക്‌സ്‌ചേഞ്ച് സെന്ററുകള്‍, ബാങ്ക് സ്മാര്‍ട്ട് ആപ്പുകള്‍, എസ്എംഎസ്, ടെലികോം ബില്ലുകള്‍ എന്നിവ സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമായ മറ്റ് ചാനലുകളാണ്.
സ്‌കീമിലേക്ക് ഓണ്‍ലൈനായി സബ്‌സ്‌ക്രൈബ് ചെയ്യുന്നത് നാല് ഘട്ടങ്ങളിലൂടെയാണ്. വെബ്‌സൈറ്റ് (ംംം.ശഹീല.മല), രജിസ്‌ട്രേഷന്‍ പേജ് ആക്‌സസ് ചെയ്യാന്‍ ‘ഇവിടെ സബ്‌സ്‌ക്രൈബ് ചെയ്യുക’ എന്നത് ക്‌ളിക്ക് ചെയ്യണം. ജോലി ചെയ്യുന്ന മേഖല ഇതില്‍ നിന്ന് തെരഞ്ഞെടുക്കാം. എസ്എംഎസ് വഴി അയച്ച വ്യക്തിഗത തിരിച്ചറിയല്‍ ഡാറ്റ, ഫോണ്‍ നമ്പര്‍, സ്ഥിരീകരണ കോഡ് എന്നിവ നല്‍കണം. ഇഷ്ടപ്പെട്ട പേയ്‌മെന്റ് ഇടവേള തെരഞ്ഞെടുക്കണം (പ്രതിമാസം, ത്രൈമാസം, അര്‍ധ വാര്‍ഷികം അല്ലെങ്കില്‍ വാര്‍ഷികം). രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഇമെയില്‍ വിലാസം നല്‍കി പേയ്‌മെന്റ് ഗേറ്റ്‌വേയിലേക്ക് പോകണം.
തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് സ്‌കീം ഫെഡറല്‍ ഗവണ്‍മെന്റ് മേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാരെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യത്തേത് 16,000 ദിര്‍ഹമോ അതില്‍ താഴെയോ അടിസ്ഥാന ശമ്പളമുള്ളവരെ കവര്‍ ചെയ്യുന്നു. ഈ വിഭാഗത്തിലെ ഇന്‍ഷുര്‍ ചെയ്ത ജീവനക്കാരന്റെ ഇന്‍ഷുറന്‍സ് പ്രീമിയം പ്രതിമാസം 5 ദിര്‍ഹമാക്കിയിട്ടുണ്ട് (പ്രതിവര്‍ഷം 60 ദിര്‍ഹം). പ്രതിമാസ നഷ്ടപരിഹാരം പ്രതിമാസം 10,000 ദിര്‍ഹമായി പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുന്നു. രണ്ടാമത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമില്‍ കൂടുതലുള്ളവരും ഉള്‍പ്പെടുന്നുണ്ട്. ഇന്‍ഷുറന്‍സ് പ്രീമിയം പ്രതിമാസം 10 ദിര്‍ഹം (പ്രതിവര്‍ഷം 120 ദിര്‍ഹം) ആണ്. പ്രതിമാസ നഷ്ടപരിഹാരം 20,000 ദിര്‍ഹം വരെയാണ് നിജപ്പെടുത്തിയിരിക്കുന്നത്.
ഇന്‍ഷുറര്‍ (തൊഴിലാളി) തുടര്‍ച്ചയായി 12 മാസമെങ്കിലും തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് സ്‌കീമില്‍ വരിക്കാരായിരിക്കുന്നിടത്തോളം കാലം ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം ക്‌ളെയിം ചെയ്യാവുന്നതാണ്. തൊഴില്‍ നഷ്ടപ്പെട്ട് 30 ദിവസത്തിനുള്ളില്‍ ക്‌ളെയിം സമര്‍പ്പിക്കാം. സമര്‍പ്പിച്ച് രണ്ടാഴ്ചക്കുള്ളില്‍ അത് പ്രോസസ്സ് ചെയ്യും. പ്രോസസ്സിംഗ് കാലയളവിനുള്ളില്‍ ഇന്‍ഷുര്‍ ചെയ്തയാളുടെ റെസിഡന്‍സി റദ്ദാക്കി രാജ്യം വിടുകയോ പുതിയ ജോലിയില്‍ ചേരുകയോ ചെയ്താല്‍ നഷ്ടപരിഹാരത്തിനുള്ള അവകാശം നഷ്ടപ്പെടും.
നഷ്ടപരിഹാരം തൊഴിലില്ലായ്മക്ക് മുന്‍പുള്ള അവസാന ആറ് മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 60% എന്ന നിരക്കില്‍ കണക്കാക്കുകയും തൊഴിലില്ലായ്മാ തീയതി മുതല്‍ ഓരോ ക്‌ളെയിമിനും പരമാവധി മൂന്ന് മാസത്തേക്ക് നല്‍കുകയും ചെയ്യുന്നു.
വരിക്കാരില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ നിക്ഷേപകര്‍ ഉള്‍പ്പെടുന്നു. സ്ഥാപന ഉടമ, വീട്ടുജോലിക്കാര്‍, താല്‍ക്കാലിക തൊഴില്‍ കരാറുള്ള ജീവനക്കാര്‍, 18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാവാത്തവര്‍, പുതിയ ജോലിയില്‍ ചേര്‍ന്ന റിട്ടയേര്‍ഡ് പെന്‍ഷന്‍ സ്വീകരിച്ചവര്‍ എന്നിവരും ഉള്‍പ്പെടുന്നു.