ഭൂകമ്പ ദുരിതാശ്വാസത്തിന് പിന്തുണ: യൂണിയന്‍ കോപ്പില്‍ 25% ഡിസ്‌കൗണ്ട്
ദുബായ്: തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പങ്ങളെ തുടര്‍ന്നുണ്ടായ മാനുഷിക പ്രതിസന്ധിയില്‍ ജീവകാരുണ്യ സഹായങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട എല്ലാ ബന്ധപ്പെട്ട കക്ഷികള്‍ക്കും അടിസ്ഥാനപരവും മറ്റ് ഭക്ഷ്യ-ഇതരവുമായ ഉല്‍പന്നങ്ങള്‍ക്ക് യൂണിയന്‍ കോപ്പ് 25% താല്‍ക്കാലിക കിഴിവ് പ്രഖ്യാപിച്ചു. യൂണിയന്‍ കോപ്പിന്റെ ഈ സംരംഭം ദുരിത ബാധിതര്‍ക്ക് വലിയ പ്രയോജനമാകും.
ടെന്റുകള്‍, പുതപ്പുകള്‍, മെത്തകള്‍, തൂവാലകള്‍, പായകള്‍, ഡിറ്റര്‍ജന്റുകള്‍, ഭക്ഷണം, ഭക്ഷ്യ ഇതര ഉല്‍പന്നങ്ങള്‍, ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ള മറ്റ് അടിസ്ഥാന വസ്തുക്കള്‍ തുടങ്ങിയ അവശ്യ വസ്തുക്കള്‍ക്കാണ് കിഴിവ്. കൂടാതെ, മാനുഷിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനയുടെ ഭാഗമായി പാക്കേജിംഗ് പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ട അധികൃതരുടെ എല്ലാ അഭ്യര്‍ത്ഥനകളും നിറവേറ്റാനും യൂണിയന്‍ കോപ്പ് ശ്രമിക്കുകയാണ്.
രാഷ്ട്രത്തിന്റെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാന്‍ സമൂഹത്തിന് സംഭാവനകള്‍ നല്‍കുന്നതില്‍ ഉറച്ചു വിശ്വസിക്കുന്നതായി യൂണിയന്‍ കോപ്പ് വ്യക്തമാക്കി. ‘ദാനത്തിന്റെ ആത്മാവി’നെ പ്രതിനിധീകരിക്കുന്ന സമൂഹത്തെയും മാനുഷിക സംരംഭങ്ങളെയും പിന്തുണക്കുന്ന രാജ്യത്തിന്റെ ധൈഷണിക നേതൃത്വത്തിന് യൂണിയന്‍ കോപ്പ് കൃതജ്ഞതയും ഐക്യദാര്‍ഢ്യവും രേഖപ്പെടുത്തുക കൂടിയാണ് ഈ മഹദ് സംരംഭത്തിലൂടെ. ഇമാറാത്തി പൈതൃകത്തില്‍ നിന്നും പാരമ്പര്യങ്ങളില്‍ നിന്നും ഉടലെടുത്ത ദേശീയ ഉത്തരവാദിത്തത്തിലാണ് ഈ സംരംഭമെന്നത് അഭിമാനകരമാണെന്നും ബന്ധപ്പെട്ടവര്‍ അഭിപ്രായപ്പെട്ടു.