CareerFEATUREDScienceTechnologyUAE

യു.ഡബ്‌ള്യു.ആര്‍ സ്റ്റാര്‍ലിങ്ക് ഫസ്റ്റ് ലെഗോ ലീഗ് യുഎഇ ദേശീയ ജേതാക്കള്‍

യുണീക് വേള്‍ഡ് റോബോട്ടിക്‌സ് സിഇഒ ബന്‍സന്‍ തോമസ് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍. കോച്ച് മുഹമ്മദ് മുഖ്താര്‍, വിദ്യാര്‍ത്ഥികളായ പ്രണവ് നക്കീരന്‍, നൈസ ഗൗര്‍, നമന്‍ ഛുഗാനി, മുഹമ്മദ് മിഫ്‌സല്‍ മഅ്‌റൂഫ്, അര്‍ണവ് ഭാര്‍ഗവ, അര്‍ജുന്‍ പ്രതീഷ്, വന്‍ശ് ഷാ സമീപം.

ദേശീയ ചാമ്പ്യന്‍ഷിപ് തുടര്‍ച്ചയായി രണ്ടാം തവണയും.
2022ല്‍ എഞ്ചിനീയറിംഗ് എക്‌സലന്‍സ് അവാര്‍ഡ് നേടി ലോകത്തിലെ ഏറ്റവും മികച്ച റോബോട്ടിക് ടീമുകളിലൊന്നായി യു.ഡബ്‌ള്യു.ആര്‍ സ്റ്റാര്‍ലിങ്ക് സ്ഥാനമുറപ്പിച്ചു.
2023 ഏപ്രിലില്‍ ഹൂസ്റ്റണില്‍ നടക്കുന്ന ഫസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ യു.ഡബ്‌ള്യു.ആര്‍ സ്റ്റാര്‍ലിങ്ക് യുഎഇയെ ഔദ്യോഗികമായി പ്രതിനിധീകരിക്കും.
ഫസ്റ്റ് പ്രോഗ്രാമുകളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് 200ലേറെ കോളജുകളില്‍ നിന്നും യൂണിവേഴ്‌സിറ്റികളില്‍ നിന്നും 80 മില്യന്‍ ഡോളറിലധികം സ്‌കോളര്‍ഷിപ്പുകള്‍.

ദുബായ്: യുണീക് വേള്‍ഡ് റോബോട്ടിക്‌സില്‍ നിന്നുള്ള ടീം യു.ഡബ്‌ള്യു.ആര്‍ സ്റ്റാര്‍ലിങ്ക് ‘ഫസ്റ്റ് ലെഗോ ലീഗ് (എഫ്എല്‍എല്‍) യുഎഇ നാഷണല്‍സ് 2023’ ജേതാക്കളായി. മൂന്നു മേഖലകളിലായി 200ലധികം പങ്കാളിത്ത ടീമുകളില്‍ നിന്നും പ്രശസ്തമായ ചാമ്പ്യന്‍സ് അവാര്‍ഡ് ഉള്‍പ്പെടെ യു.ഡബ്‌ള്യു.ആര്‍ 7 പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി.
തുടര്‍ച്ചയായി രണ്ടാം തവണയാണിത് മേഖലയിലെ അജയ്യ ശക്തിയായി
യു.ഡബ്‌ള്യു.ആര്‍ സ്റ്റാര്‍ലിങ്ക് ചാമ്പ്യന്‍സ് അവാര്‍ഡ് സ്വന്തമാക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ 110ലധികം രാജ്യങ്ങള്‍ ഏറ്റുമുട്ടുന്ന ഫസ്റ്റ് (ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് റെകഗ്‌നിഷന്‍ ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി)ചാമ്പ്യന്‍ഷിപ്പില്‍ യുഎഇയെ ഔദ്യോഗികമായി പ്രതിനിധീകരിച്ച് യു.ഡബ്‌ള്യു.ആര്‍ സ്റ്റാര്‍ലിങ്ക് ആണ് പങ്കെടുക്കുക. നാസ, അമേരിക്കന്‍ പ്രതിരോധ വകുപ്പ്, ഗൂഗ്ള്‍, ആപ്പ്ള്‍, ബോയിംഗ്, ഫോര്‍ഡ്, ബിഎഇ സിസ്റ്റംസ്, വാള്‍ട്ട് ഡിസ്‌നി എഞ്ചിനീയറിംഗ്, റോക്ക്‌വെല്‍ ഓട്ടോമേഷന്‍ തുടങ്ങിയ ലോകോത്തര സ്ഥാപനങ്ങളാണ് ഈ രാജ്യാന്തര പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ നടന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ യു.ഡബ്‌ള്യു.ആര്‍ സ്റ്റാര്‍ലിങ്ക് എഞ്ചിനീയറിംഗ് എക്‌സലന്‍സ് അവാര്‍ഡ് നേടി ലോകത്തിലെ ഏറ്റവും മികച്ച റോബോട്ടിക് ടീമുകളിലൊന്നായി സ്ഥാനമുറപ്പിച്ചിരുന്നു. ഈ വര്‍ഷത്തെ തീം ‘സൂപര്‍ പവേഡ്’ എന്നാണ്.
”എഫ്എല്‍എല്‍ യുഎഇ നാഷണല്‍സ് ചാമ്പ്യന്‍സ് അവാര്‍ഡ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും നേടാനായതില്‍ ഞങ്ങള്‍ ആവേശത്തിലാണ്. ഞങ്ങളുടെ ടീം കഴിഞ്ഞ കുറെ മാസങ്ങളായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ യുഎഇയെ പ്രതിനിധീകരിക്കാനാകുന്നതില്‍ ഞങ്ങള്‍ ആഹ്‌ളാദ ഭരിതരാണ്. ഞങ്ങളുടെ ഇന്നൊവേറ്റീവ് സൊല്യൂഷനുകള്‍ പ്രദര്‍ശിപ്പിക്കാനും ലോകമെമ്പാടുമുള്ള ടീമുകള്‍ക്കെതിരെ മത്സരിക്കാനും ഞങ്ങള്‍ കാത്തിരിക്കുകയാണ്” -യുണീക് വേള്‍ഡ് റോബോട്ടിക്‌സ് സിഇഒ ബന്‍സന്‍ തോമസ് ജോര്‍ജ് പറഞ്ഞു.

ഫസ്റ്റ് ലെഗോ ലീഗ്, ഫസ്റ്റ് ടെക് ചാലഞ്ച്, ഫസ്റ്റ് റോബോട്ടിക്‌സ് മല്‍സരം തുടങ്ങിയ ഫസ്റ്റ് പ്രോഗ്രാമുകളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് 200ലേറെയുള്ള പങ്കാളിത്ത കോളജുകളില്‍ നിന്നും യൂണിവേഴ്‌സിറ്റികളില്‍ നിന്നും 80 മില്യന്‍ ഡോളറിലധികം സ്‌കോളര്‍ഷിപ്പുകള്‍ ഫസ്റ്റ് വാഗ്ദാനം ചെയ്യുന്നു. സ്‌റ്റെമ്മില്‍ (സയന്‍സ്, ടെക്‌നേ ാളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് (സ്‌റ്റെം) മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ തിരിച്ചറിയാനും പിന്തുണയ്ക്കാനും പ്രസ്തുത മേഖലകളില്‍ കരിയര്‍ തുടരാന്‍ അവരെ പ്രോത്സാഹിപ്പിക്കാനും ഈ പ്രോഗ്രാം ലക്ഷ്യമിടുന്നു.
മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി), യേല്‍, ബോസ്റ്റണ്‍, സ്റ്റാന്‍ഫോര്‍ഡ്, കാലിഫോര്‍ണിയ, ബെര്‍ക്‌ലി എന്നിവയുള്‍പ്പെടെ അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ചില സര്‍വകലാശാലകളുമായി ഫസ്റ്റ് സ്‌കോളര്‍ഷിപ് പ്രോഗ്രാം പങ്കാളികളാണ്.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് കമ്യൂണിറ്റി കുട്ടികള്‍ക്കായി സ്‌റ്റെം അധിഷ്ഠിത പ്രോഗ്രാമുകളും റോബോട്ടിക്‌സ് മല്‍സരങ്ങളും നടത്തുന്നു. ഈ കമ്യൂണിറ്റിയുടെ പ്രോഗ്രാമുകള്‍ വിദ്യാര്‍ത്ഥികളില്‍ ക്രിയാത്മകമായ പ്രോബ്‌ളം സോള്‍വിംഗ്, ലീഡര്‍ഷിപ്, ആശയവിനിമയം എന്നിവ കൂടാതെ, ഏറ്റവും പ്രധാനമായി ആത്മവിശ്വാസവും ലക്ഷ്യബോധവും ഉള്‍പ്പെടെയുള്ള മികച്ച ശേഷികള്‍ വികസിപ്പിക്കുന്നു.
പ്രണവ് നക്കീരന്‍ (ഗ്രേഡ് 10, ഡിപിഎസ് ഷാര്‍ജ), നൈസ ഗൗര്‍ (ഗ്രേഡ് 11/ഇയര്‍ 12, ജെഇഎസ്എസ് അറേബ്യന്‍ റാഞ്ചസ്, ദുബായ്), നമന്‍ ഛുഗാനി (ഗ്രേഡ് 8, ഡിപിഎസ് ദുബായ്), മുഹമ്മദ് മിഫ്‌സല്‍ മഅ്‌റൂഫ് (ഗ്രേഡ് 10, ജെംസ് ന്യൂ മില്ലേനിയം സ്‌കൂള്‍, അല്‍ഖൈല്‍, ദുബായ്), അര്‍ണവ് ഭാര്‍ഗവ (ഗ്രേഡ് 7, ജെംസ് മോഡേണ്‍ അക്കാദമി), അര്‍ജുന്‍ പ്രതീഷ് (ഇയര്‍ 10, റാഫ്ള്‍സ് ഇന്റര്‍നാഷല്‍ അക്കാദമി, ദുബായ്), വന്‍ശ് ഷാ (ഗ്രേഡ് 9, ഇന്ത്യന്‍ ഹൈസ്‌കൂള്‍, ദുബായ്) എന്നിവരാണ് യു.ഡബ്‌ള്യു.ആര്‍ സ്റ്റാര്‍ലിങ്ക് ടീമിലെ വിദ്യാര്‍ത്ഥികള്‍.
മെന്റര്‍ ബന്‍സണ്‍ തോമസ് ജോര്‍ജ്, കോച്ചുമാരായ മുഹമ്മദ് മുഖ്താര്‍, അഹിലന്‍ സുന്ദരരാജ്, അഹ്മദ് ഷമീം, അലി ശൈഖ് എന്നിവരാണ് ഇവര്‍ക്ക് പഠന പരിശീലനം നല്‍കിയത്.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.