സാമ്പത്തിക ബോധവത്കരണത്തിന് വാന്റേജ്, സൂപര്‍ കാര്‍ ബ്‌ളോണ്ടി ധാരണ
അലക്‌സാണ്‍ഡ്ര മേരി ഹിര്‍ഷി ബ്രാന്റ് അംബാസഡര്‍
ദുബൈ: കൈമന്‍ ഐലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര മള്‍ട്ടി അസറ്റ് ബ്രോകറേജ് സ്ഥാപനമായ വാന്റേജ് ഇന്റര്‍നാഷണല്‍ സൂപര്‍ കാര്‍ ബ്‌ളോണ്ടി എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധയായ അലക്‌സാണ്‍ഡ്ര മേരി ഹിര്‍ഷിയെ ബ്രാന്റ് അംബാസഡറായി തെരഞ്ഞെടുത്തു. ഓണ്‍ലൈന്‍ ബ്രോകറേജ്, സാമൂഹിക മാധ്യമ പ്രസാധകര്‍ തമ്മിലുള്ള നിര്‍ണായക കരാറാണിത്. ഇതനുസരിച്ച്, വാന്റേജിലൂടെയും സൂപര്‍ കാര്‍ ബ്‌ളോണ്ടിയുടെ എഡ്യൂക്കേഷന്‍ പ്‌ളാറ്റ്‌ഫോമായ എക്‌സ്പ്‌ളെയിന്‍ഡിന്‍ഡിലൂടെയും സാധാരണക്കാര്‍ക്ക് കാലിക പ്രസക്തമായ സാമ്പത്തിക വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ലക്ഷ്യം.
ബ്രാന്‍ഡ് അംബാസഡറായി സൂപര്‍ കാര്‍ ബ്‌ളോണ്ടിയുമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ തങ്ങള്‍ അതീവ സന്തുഷ്ടരാണെന്നും അവരുടെ സാഹസികതയും സാങ്കേതിക വിദ്യയോടുള്ള അഭിനിവേശവും അത് മൂലമുള്ള അന്താരാഷ്ട്ര അംഗീകാരവും വാന്റേജ് എന്ന ബ്രാന്‍ഡിന് ചെറുപ്പക്കാര്‍ക്കിടയില്‍ അവബോധം വളര്‍ത്താന്‍ ഏറ്റവും യോജിച്ചത് തന്നെയാണെന്നും വാന്റേജ് ചീഫ് ട്രേഡിംഗ് ആന്റ് സ്ട്രാറ്റജി ഓഫീസര്‍ മാര്‍ക് ഡെസ്പിയേഴ്‌സ് പറഞ്ഞു. അവരുടെ അനുപമമായ അവതരണ രീതി ട്രേഡിംഗിനെ പുതിയ തലമുറക്ക് വ്യക്തമാക്കുന്നതിനൊപ്പം ഏവര്‍ക്കും അഭികാമ്യവും ഉചിതവുമാണെന്ന ബോധ്യവും വളര്‍ത്തുമെന്നും ഡെസ്പിയേഴ്‌സ് അവകാശപ്പെട്ടു.
പരമ്പരാഗതമായി പുരുഷ കേന്ദ്രീകൃതമായ ഒരു വ്യവസായത്തില്‍ 8 കോടിയിലേറെ ഫോളോവേഴ്‌സും ഒരു മാസം 100 കോടിയിലേറെ പ്രേക്ഷകരും സ്വന്തമായുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുന്‍സറുടെ നിയമനം സ്ത്രീശാക്തീകരണത്തിനായും കാലാവസ്ഥാ വ്യതിയാനത്തിനെതിരായുമുള്ള വാന്റേജിന്റെ നിലപാടുകളെ ശക്തിപ്പെടുത്തുന്നതാണ്. സമീപ കാല പങ്കാളിത്തങ്ങളായ നിയോം, മക്‌ലാറന്‍, എക്‌സ്ട്രീം ഇ എന്നിവയെ പോലെ തന്നെ നവീനവുമാണിത്.
ജനങ്ങളെ ഉത്തേജിപ്പിക്കുന്നതും അത് വഴി അവരെ പരിവര്‍ത്തിപ്പിക്കുന്നതുമായ കോണ്‍ടെന്റ് താനേറെ ഇഷ്ടപ്പെടുന്നുവെന്ന് അലക്‌സാണ്‍ഡ്ര മേരി ഹിര്‍ഷി പറഞ്ഞു. ആളുകള്‍ക്ക് പൂര്‍ണ സാമ്പത്തിക സ്വാശ്രയത്വമെന്നതാണ് 2023ലെ തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും വാന്റേജ് പോലെയുള്ള ഒരു മാര്‍ക്കറ്റ് ലീഡറുമായി ചേര്‍ന്ന് സാമ്പത്തിക വിദ്യാഭ്യാസം നല്‍കുന്നതിലൂടെ അിന്റെ നിലവാരമുയര്‍ത്താനാകുന്നതില്‍ അതീവ സന്തുഷ്ടയാണെന്നും അവര്‍ പറഞ്ഞു.
ഈ പ്രഖ്യാപനത്തോടെ സൂപര്‍ കാര്‍ ബ്‌ളോണ്ടിയും വാന്റേജും തമ്മില്‍ 2022ല്‍ സ്ഥാപിച്ച സഹകരണം ദൃഢമായിരിക്കുന്നു.
ഇറ്റലിയിലെ സാര്‍ഡീനിയയില്‍ നടന്ന ബ്‌ളൂ കാര്‍ബണ്‍ ഇനീഷ്യേറ്റിവിനോടനുബന്ധിച്ച് വാന്റേജിന്റെ കോര്‍പറേറ്റ് ഇഎസ്ജി അവതരിപ്പിച്ചത് സൂപര്‍ കാര്‍ ബ്‌ളോണ്ടി കൂടി ചേര്‍ന്നായിരുന്നു.