CommunityFEATUREDGovernmentTechnologyTravelUAE

വീസാ നടപടി കാലതാമസം ഒഴിവാക്കാൻ വീഡിയോ കോൾ സേവനം പ്രയോജനപ്പെടുത്തുക

ദുബൈ: വീസാ അപേക്ഷകളിലെ മേലുള്ള  നടപടി കാലതാമസം ഒഴിവാക്കാൻ  വീഡിയോ കോൾ  സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ്  ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്  .നിലവിൽ അതിവേഗമാണ് ദുബൈയിലെ ഓരോ വീസാ സേവനങ്ങൾ ലഭ്യമായിട്ടുള്ളത്  .എന്നാൽ ചില സമയങ്ങളിൽ  കസ്റ്റ്മറുടെ – അപ്ലിക്കേഷൻ ഫോമുകളിൽ മേൽ ചില അവ്യക്തതകൾ നിലനിൽക്കാറുണ്ട്  .അതിന് പരിഹാരമായി ഓഫീസുകളിൽ പോകാതെ തന്നെ വീഡിയോ കോൾ വഴി- തൽസമയം എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി നടപടികൾ പൂർത്തീകരിക്കാനുള്ള മാർഗമാണ് വകുപ്പ് പുതിയതായി ആരംഭിച്ച വീഡിയോ കോൾ സർവീസ് .ഇതിലൂടെ എന്താണ് അപേക്ഷകളുടെ മേലുള്ള കാലതാമസം ഉദ്യോഗസ്ഥരിൽ നിന്ന് അറിയാനും, ആവിശ്യമായ  രേഖകൾ സമർപ്പിച്ചു  നടപടികൾ പൂർത്തീകരിക്കാനും സാധിക്കുന്നതാണ്. ജിഡിആർഎഫ്എ ദുബൈയുടെ വെബ്സൈറ്റ് മുഖേനയാണ്  ഇത് സാധ്യമാകുന്നതെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി
അറിയിച്ചു.
ലഫ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി
ലഫ്.കേണൽ സാലിം ബിൻ അലി
ദുബായിലെ എല്ലാ വീസ സംബന്ധമായ അന്വേഷണങ്ങൾക്കും ടോൾഫ്രീ നമ്പറായ 8005111-ൽ വിളിക്കാവുന്നതാണ്. എന്നാൽ വീഡിയോ കോൾ സേവനം എന്നത്  ഔദ്യോഗിക ചാനൽ വഴി അപേക്ഷിച്ച സേവന അപേക്ഷകളുടെ മേലുള്ള നടപടികൾ പൂർത്തിക്കാരിക്കാനുള്ളതാണെന്ന് അമർ ഹാപ്പിനസ് വിഭാഗം മേധാവി ലഫ്.കേണൽ സാലിം ബിൻ അലി അറിയിച്ചു. ഇത്തരത്തിൽ വീസ സംബന്ധമായ വിവിധ സേവനങ്ങൾക്കും അന്വേഷണങ്ങൾക്കും  ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഫൈനാൻഷ്യൽ, നിയമ ഉപദേശം, എമിഗ്രേഷൻ കാർഡ്, താമസ വിസ, സന്ദർശക വിസ,  മാനുഷിക പരിഗണനയുള്ള ഇടപാടുകൾ, ഗോൾഡൻ വീസ,സ്വദേശികളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ, പ്രോപ്പർട്ടി ഇൻവെസ്റ്ററുടെ വിസകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെല്ലാം ഔദ്യോഗികമായി  അറിയാനും ആവശ്യമായ സേവനം ലഭ്യമാകാനും ഇതിലൂടെ സാധിക്കുന്നതാണ്.
നിലവിൽ വകുപ്പിന്റെ ഓഫീസ് പ്രവർത്തി സമയമായ  രാവിലെ 7:30 മുതൽ വൈകിട്ട് 6 മണി വരെയാണ് സർവീസ് ലഭ്യമാവുക. വരും കാലങ്ങളിൽ മുഴുവൻ സമയവും ലഭ്യമാകുന്നതാണെന്ന് വകുപ്പ് അറിയിച്ചു.
എങ്ങനെ വീഡിയോ കാൾ സേവനം തേടാം
1,വകുപ്പിന്റെ വെബ്സൈറ്റായ https://gdrfad.gov.ae/en  സന്ദർശിക്കുക
2, ഇടത് ഭാഗത്തുള്ള വീഡിയോ കോൾ സേവനം എന്നത് ക്ലിക്ക് ചെയ്യുക
3 ഔദ്യോഗിക രേഖകളിലെ ശരിയായ  പേര് നൽകുക
4 ഇമെയിൽ ഐഡി
5 ബന്ധപ്പെടുന്ന ആളുടെ മൊബൈൽ നമ്പർ
6 പാസ്പോർട്ട് നമ്പർ അല്ലെങ്കിൽ എമിറേറ്റ്സ് ഐഡി നമ്പർ
7 ദൃശ്യമായ സ്ക്രീനിൽ ആവിശ്യമായ സേവനങ്ങൾ തെരഞ്ഞെടുക്കുക
8 തുടർന്ന് വകുപ്പിലേക്ക് സമർപ്പിക്കുക
തുടർന്ന് ഏതാനും മിനിട്ടുകൾ കൊണ്ട് എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താവുന്നതാണ്.ഫ്ര​ണ്ട്​ കാ​മ​റ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ത്​ ഉ​പ​ക​ര​ണ​വും സേ​വ​നം ല​ഭി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കാം.ഇത് ഉപയോക്താക്കളുടെ ഓഫീസുകളിലെ കാത്തിരിപ്പും അധ്വാനവും സംരക്ഷിക്കുന്നതാണ്.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.