വിസ്താര മുംബൈ-ദമ്മാം നോണ്‍ സ്റ്റോപ് സര്‍വീസിന് തുടക്കം
ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും മികച്ച ഫുള്‍ സര്‍വീസ് കാരിയറും ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭവുമായ വിസ്താര, മുംബൈയ്ക്കും ദമ്മാമിനുമിടയ്ക്ക് പ്രതിദിന നോണ്‍സ്റ്റോപ് സര്‍വീസ് ആരംഭിച്ചു. വിസ്താരയുടെ സൗദി അറേബ്യയിലെ രണ്ടാമത്തെ ലക്ഷ്യ സ്ഥാനമാണിത്. ഈ സര്‍വീസ് കൂടിയായതോടെ, മുംബൈയും ജിദ്ദയും തമ്മിലുള്ള പ്രതിവാര കണക്റ്റിവിറ്റി ഏഴിരട്ടിയായിരിക്കുകയാണ്. ത്രീ ക്‌ളാസ് ക്യാബിന്‍ കോണ്‍ഫിഗറേഷനും മെച്ചപ്പെടുത്തിയ ഫീച്ചറുകളുമുള്ള എ320 നിയോ വിമാനം വിന്യസിച്ചിരിക്കുന്ന വിസ്താര ഈ റൂട്ടില്‍ ബിസിനസ്, ഇകണോമി ക്‌ളാസുകള്‍ക്ക് പുറമെ, പ്രീമിയം ഇകണോമി ക്യാബിനും യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ഒരേയൊരു വിമാന കമ്പനിയാണ്.
”ഇന്ത്യന്‍ പ്രവാസികള്‍ ധാരാളമായി താമസിക്കുന്ന ദമ്മാം സൗദി അറേബ്യയിലെ പ്രധാനപ്പെട്ട ഒരിടമാണ്. അത്തരമൊരു കേന്ദ്രത്തിലേക്ക് പ്രവര്ത്തനമാരംഭിക്കാനാകുന്നതി
ഇരു രാജ്യങ്ങളിലെയും വിസാ/എന്‍ട്രി നടപടികള്‍ നിറവേറ്റുന്ന യോഗ്യരായ എല്ലാ യാത്രക്കാരെയും നിര്‍ദിഷ്ട വ്യവസ്ഥകള്‍ക്കനുസൃതമായി വിസ്താര സ്വീകരിക്കുന്നു. ബുക്കിംഗ് നടത്തുന്നതിന് മുന്‍പ് മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കേണ്ടതാണ്.
സ്‌കൈ ട്രാക്‌സിലും ട്രിപ് അഡൈ്വസറിലും ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗുള്ള എയര്‍ലൈനാണ് വിസ്താര. കൂടാതെ, ക്യാബിന്‍ ശുചിത്വത്തിനും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിനും ലോകോത്തര മികവുകള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ലോകത്തിലെ മികച്ച 20 എയര്‍ലൈനുകളില്‍ വിസ്താര അടുത്തിടെ ഉള്‍പ്പെട്ടു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ‘ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച എയര്‍ലൈന്‍’, ‘ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച ക്യാബിന്‍ ക്രൂ’; തുടര്‍ച്ചയായ നാലാം വര്‍ഷം ‘ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ബെസ്റ്റ് എയര്‍ലൈന്‍ സ്റ്റാഫ് സര്‍വീസ്’; ‘ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച ബിസിനസ് ക്‌ളാസ്’, ‘ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും 2022ലെ ശ്രദ്ധേയമായ സ്‌കൈ ട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് എന്നിവ വിസ്താരയെ തേടിയെത്തിയിട്ടുണ്ട്.
വിസ്താര അടുത്തിടെ സിഎച്ച്-ഏവിയേഷന്‍ ഏഷ്യയുടെ മൂന്നാമത്തെ ‘യംഗസ്റ്റ് എയര്‍ലൈന്‍ ഫ്‌ളീറ്റ്’ അവാര്‍ഡും തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കരസ്ഥമാക്കി.