വാം പ്രതിനിധി സംഘം ഇക്വഡോറില്‍ 7 ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു
ക്വിറ്റോ/അബുദാബി: എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി (വാം) പ്രതിനിധി സംഘം ഇക്വഡോറിലെ മാധ്യമ സ്ഥാപനങ്ങളുമായി സഹകരണം വര്‍ധിപ്പിക്കാന്‍ ചര്‍ച്ച നടത്തി. 2022 നവംബറില്‍ അബുദാബിയില്‍ നടന്ന ഗ്‌ളോബല്‍ മീഡിയ കോണ്‍ഗ്രസ് (ജിഎംസി) അവലോകനം ചെയ്യാനായി വാം ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ജലാല്‍ അല്‍ റയ്‌സിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഇക്വഡോറിലെ ക്വിറ്റോ, ഗ്വായാക്വില്‍ നഗരങ്ങളില്‍ സന്ദര്‍ശനത്തിനെത്തിയത്. ഇരു രാജ്യങ്ങളുടെയും സ്ഥാപനങ്ങള്‍ തമ്മിലുള്ള മാധ്യമ സഹകരണ സാധ്യതകളെ കുറിച്ചും 2023 നവംബര്‍ 28 മുതല്‍ ഡിസംബര്‍ 12 വരെ ദുബായ് എക്‌സ്‌പോ സിറ്റിയില്‍ നടക്കുന്ന 28-ാമത് യുഎന്‍ കാലാവസ്ഥാ വ്യതിയാന ചട്ടക്കൂട് കണ്‍വെന്‍ഷനില്‍ (കോപ് 28) ഇക്വഡോറിയന്‍ മാധ്യമ സംഘടനകളുടെ പങ്കാളിത്തത്തെ കുറിച്ചും ഇരുപക്ഷവും ചര്‍ച്ച ചെയ്തു.
പെറുവിലെ യുഎഇ അംബാസഡര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഷംസി, എക്‌സ്ട്രാഓര്‍ഡിനറി-പ്ളിനിപൊ
സന്ദര്‍ശന വേളയില്‍ വാര്‍ത്താ വിനിമയവും മാധ്യമ സഹകരണവും പ്രോത്സാഹിപ്പിക്കാന്‍ ഈ സ്ഥാപനങ്ങളുമായി ഏഴ് സഹകരണ കരാറുകളില്‍ വാം ഒപ്പുവച്ചു. ഗ്രാനസ ഗ്രൂപ്പിന്റെ ആസ്ഥാനവും പ്ര തിനിധി സംഘം സന്ദര്‍ശിച്ചു.