സമൂഹ നന്മക്കായി യുവാക്കള്‍ സമയം കണ്ടെത്തണം: സൈനുല്‍ ആബിദീന്‍

ഷാര്‍ജ: യുഎഇ മത്തിപ്പറമ്പ് മഹല്ല് നിവാസികളുടെ കൂട്ടായ്മ ചെയര്‍മാന്‍ സൈനുല്‍ ആബിദീന്റെ നേതൃത്വത്തില്‍ ഷാര്‍ജ സഫാരി മാളില്‍ ചേര്‍ന്നു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ ഹിദായത്തുല്‍ അനാം മഹല്ല് കാര്യദര്‍ശി പനച്ചുള്ളതില്‍ നാസറിനും എംഇഎ ഖത്തര്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് റഹീം തുണ്ടിയിലിനും ചടങ്ങില്‍ സ്വീകരണം നല്‍കി.പനച്ചുള്ളതില്‍ നാസറിന്റെ അധ്യക്ഷതയില്‍ സൈനുല്‍ ആബിദീന്‍ യോഗം ഉദ്ഘാടനം ചെയ്തു.
പുതിയ ലോകത്ത് സ്വപ്നം കണ്ട് കഠിനമായ പരിശ്രമം കൊണ്ട് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കണമെന്ന് സൈനുല്‍ ആബിദീന്‍ ഉദ്‌ബോധിപ്പിച്ചു. പനച്ചുള്ളതില്‍ നാസറും റഹീമും കൊണ്ടുവന്ന പാനല്‍ അംഗങ്ങളെ യോഗം അംഗീകരിച്ചു.
നാസറിന്റെ അധ്യക്ഷതയില്‍ സൈനുല്‍ ആബിദീന്‍ യോഗം ഉദ്ഘാടനം ചെയ്തു.
തുണ്ടിയില്‍ റഫീക് പ്രസിഡണ്ടും തെക്കെയില്‍ ഇസ്മായില്‍ ജനറല്‍ സെക്രട്ടറിയും നടുപ്പറമ്പ് അഷ്‌റഫ് ട്രഷററുമായി പുതിയ കമ്മിറ്റി നിലവില്‍ വന്നു.
ഷാര്‍ജ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഹിഫ്‌ള് പൂര്‍ത്തിയാക്കിയ ഹാഫിലത് മുബീന അഷ്‌റഫ്, രഹ്‌ന ടീച്ചര്‍, മുഫീദ റഫീക്ക് എന്നിവരും സംബന്ധിച്ചു.