സെസ്റ്റ് ഫാര്‍മസി: പുത്തന്‍ വെല്‍നെസ് ആശയവുമായി ആസ്റ്റര്‍ ഫാര്‍മസിയും സ്പിന്നീസും
അബുദാബി: ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ റീടെയില്‍ വിഭാഗവും ജിസിസിയിലെ പ്രമുഖ ഫാര്‍മസി ശൃംഖലയുമായ ആസ്റ്റര്‍ ഫാര്‍മസി സ്പിന്നീസ് നിയന്ത്രിക്കുന്ന ഫൈന്‍ ഫെയര്‍ ഫുഡ് ഗ്രൂപ്പുമായും വെയ്‌ട്രോസ് റീടെയില്‍ യുഎഇയുമായും ചേര്‍ന്ന് ‘സെസ്റ്റ് ഫാര്‍മസി’ എന്ന വെല്‍നസ് ഇന്‍സ്‌പെയേര്‍ഡ് ഫാര്‍മസി കോണ്‍സെപ്റ്റിന്റെ സമാരംഭം പ്രഖ്യാപിച്ചു. പ്രീമിയം വെല്‍നസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആധുനികത, പ്രകൃതിദത്തം, പരിസ്ഥിതി സൗഹൃദ രീതികള്‍ എന്നിവ സമന്വയിപ്പിക്കുന്ന സവിശേഷവും സമ്പന്നവുമായ അനുഭവം ഉപഭോക്താക്കള്‍ക്ക് പ്രദാനം ചെയ്യാനാണ് സെസ്റ്റ് ഫാര്‍മസി ലക്ഷ്യമിടുന്നത്. ആസ്റ്റര്‍ ഫാര്‍മസിയുടെ ആരോഗ്യ പരിചരണ രംഗത്തെ വൈദഗ്ധ്യവും സ്പിന്നീസിന്റെ റീടെയില്‍ മേഖലയിലെ മികവും സംയോജിക്കുന്ന ഈ സഹകരണത്തിലൂടെ സമാനതകളില്ലാത്ത പ്രീമിയം വെല്‍നസ് ഡെസ്റ്റിനേഷനായിരിക്കും സൃഷ്ടിക്കപ്പെടുക. ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഡെപ്യൂട്ടി എംഡി അലീഷ മൂപ്പന്‍, ആസ്റ്റര്‍ റീടെയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്‍.എസ് ബാലസുബ്രഹ്മണ്യന്‍, സ്പിന്നീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ കൂമാര്‍, അല്‍ബവാര്‍ദി ഇന്‍വെസ്റ്റ്‌മെന്റ് ഡയറക്ടര്‍ താരിഖ് അല്‍ബവാര്‍ദി എന്നിവര്‍ ചേര്‍ന്ന് അബുദാബിയിലെ ഖലീഫ സിറ്റിയില്‍ ആദ്യ സെസ്റ്റ് ഫാര്‍മസി സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഉയര്‍ന്ന നിലവാരമുള്ള െവെവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ തേടുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് പുതിയ സെസ്റ്റ്‌കോണ്‍സെപ്റ്റ് ഫാര്‍മസിയുടെ ആരംഭത്തോടെ ലക്ഷ്യമിടുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിലേക്കുള്ള വഴിയില്‍ വ്യക്തികളെ പിന്തുണയ്ക്കുന്ന പ്രീമിയം വെല്‍നസ് ഉല്‍പന്നങ്ങളുടെ ലക്ഷ്യസ്ഥാനമായി മാറാന്‍ സെസ്റ്റ് ഫാര്‍മസി ഒരുങ്ങുകയാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത റീടെയില്‍ അനുഭവം പ്രദാനം ചെയ്യാനുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയില്‍ സുപ്രധാനമായ ഒരു ചുവടുവെപ്പാണ് സെസ്റ്റ് ഫാര്‍മസിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന് എന്‍.എസ് ബാലസുബ്രമണ്യം പറഞ്ഞു.
യുഎഇയിലെ ആദ്യത്തെ സൂപര്‍ മാര്‍ക്കറ്റ് വെല്‍നസ് ആശയം അവതരിപ്പിക്കുന്നതിനായി ആസ്റ്റര്‍ ഫാര്‍മസിയുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് യുഎഇയിലെ സ്പിന്നീസ് സിഇഒ സുനില്‍ കുമാര്‍ പറഞ്ഞു.
സംയുക്ത സംരംഭത്തിന് കീഴില്‍ അബുദാബിയിലെ വെയ്‌ട്രോസ് ഖലീഫ സിറ്റിയില്‍ ഉദ്ഘാടനം ചെയ്ത ആദ്യ സെസ്റ്റ് ഫാര്‍മസി സ്റ്റോര്‍ ആധുനികവും പ്രകൃതിദത്തവുമായ ഉല്‍പന്നങ്ങളുടെ അതുല്യമായ ശ്രേണി അവതരിപ്പിച്ചുകൊണ്ട് ഒരു വ്യക്തിയുടെ ആരോഗ്യ യാത്രയെ കൂടുതല്‍ സുഗമമാക്കുന്നതാണ്.
വൈറ്റമിന്‍ ചെക്ക്, ഹെയര്‍ ആന്‍ഡ് സ്‌കിന്‍ അനാലിസിസ്, ബിഎംഐ, കൊളസ്‌ട്രോള്‍ അളവ് എന്നിവ പോലുള്ള ഇന്‍ സ്റ്റോര്‍ സൗജന്യ പരിശോധനകളം ഈ വിപുലമായ ഫാര്‍മസി വാഗ്ദാനം ചെയ്യുന്നു. പരിശോധനാ ഫലങ്ങളെ അടിസ്ഥാനമാക്കി ആരോഗ്യ സംരക്ഷണ ഉല്‍പന്നങ്ങളും സപ്‌ളിമെന്റുകളും നിര്‍ദേശിക്കാനും ഇവിടെ സൗകര്യമുണ്ടാവും.
അടുത്ത 2 വര്‍ഷത്തിനുള്ളില്‍ 25 സെസ്റ്റ് ഫാര്‍മസി സ്റ്റോറുകള്‍ സ്ഥാപിക്കും. സ്റ്റാന്‍ഡ് എലോണ്‍ ഫാര്‍മസി സ്റ്റോറുകള്‍ക്ക് പുറമെ, സ്പിന്നീസ്, വെയ്‌ട്രോസ് ഔട്‌ലെറ്റുകളില്‍ പ്രത്യേക സെസ്റ്റ് വെല്‍നസ് വിഭാഗങ്ങളും ഉണ്ടാകും. ഇത്തരം സ്റ്റോറുകളില്‍ ഉപഭോക്താക്കള്‍ക്കാവശ്യമായ വെല്‍നസ് ഉല്‍പന്നങ്ങള്‍ മാത്രം ലഭ്യമാക്കും.